സൈക്കിൾ ഇടിച്ചാൽ കാറിന് കേടുപാട് പറ്റുമോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണിത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു ചിത്രമാണ് ഇത്തരത്തിലൊരു ചോദ്യത്തിന് ആധാരം. കാറിൽ സൈക്കിൾ ഇടിച്ചുനിൽക്കുന്നതിന്റെ ചിത്രമാണ് ചൈനീസ് സോഷ്യൽ മീഡിയ വെബ്സൈറ്റുകളിൽ പ്രചരിച്ചത്.

കാറും സൈക്കിളും കൂട്ടിയിടിച്ചാൽ പൊതുവേ സൈക്കിളിനായിരിക്കും കേടുപാട് പറ്റുക. പക്ഷേ ചൈനയിൽ നേരെ തിരിച്ചായിരുന്നു സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാഗമാണ് തകർന്നത്. സൗത്ത് ചൈനയിലെ ഷെൻഷെന്നിലാണ് സംഭവമെന്നാണ് സിജിടിഎൻ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രം കണ്ട പലരും വ്യാജമാണെന്നാണ് കരുതിയത്. എന്നാൽ സംഗതി സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോയും അവർ പുറത്തുവിട്ടിട്ടുണ്ട്. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല. സൈക്കിൾ യാത്രക്കാരന് ചെറിയ പരുക്കുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook