ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടിയാണ് അനു ഇമ്മാനുവേൽ. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റേയും സംവൃതയുടേയും മകളായിട്ടായിരുന്നു അനുവിന്റെ അരങ്ങേറ്റം. പിന്നീട് അനുവിന്റെ കണ്ടത് ആക്ഷൻ ഹീറോ ബിജുവിൽ നിവിന്റെ നായികയായിട്ടായിരുന്നു. ചിത്രത്തിൽ അനു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

തുടർന്ന് മലയാളം വിട്ട് അനു തെലുങ്ക് സിനിമയിലേക്ക് പോയി. തെലുങ്കിൽ അനുവിനെ കണ്ട മലയാളികൾ ഒന്നടങ്കം ഞെട്ടി. ഗ്ലാമർ വേഷങ്ങളിലാണ് അനു തെലുങ്ക് സിനിമകളിൽ എത്തിയത്. ഇപ്പോഴിതാ മൈ സൗത്ത് ഡിവ എന്ന മാഗസികയ്ക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് അനു ഇമ്മാനുവേൽ. ഫോട്ടോഷൂട്ടിന്റെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലാണ് അനു വിഡിയോയിലുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ