സി​താ​പു​ർ ജി​ല്ല​യി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു പേ​ർ മ​രി​ച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സു​നി​ൽ ജ​യ്സ്വാ​ൾ(60), ഭാ​ര്യ കാ​മി​നി(55), മ​ക​ൻ ഹൃ​തി​ക്(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാത്രി ഒമ്പതരയോടെ ബിസിനസ് സ്ഥാപനത്തില്‍ നിന്ന് 25കാരനായ മകന്‍ ഋത്വിക്കിനൊപ്പം വീട്ടില്‍ തിരിച്ചെത്തിയ ജെയ്‌സ്വാളിനെ രണ്ടുപേര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന ജെയ്‌സ്വാളിന്റെ ഭാര്യയെയും അക്രമികള്‍ കൊലപ്പെടുത്തി.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തില്‍ ഉത്തർപ്രദേശിൽ 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചിലാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഭരണത്തിനുകീഴില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും മാത്രമല്ല,വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഗുരുതരമായ എല്ലാ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഇരട്ടിയായി. 2016-ല്‍ 41 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം 179 പേര്‍ ബലാത്സംഗ ത്തിനിരയായി. 101 കൊലപാതകങ്ങളില്‍ നിന്നും 240 കൊലപാതകങ്ങള്‍ ഈ മാസങ്ങളില്‍ നടന്നു. കുറ്റകൃത്യങ്ങളെക്കൂടാതെ നിയമം കയ്യിലെടുത്തുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്.

ജെവാറിലെ ദേശീയപാതയില്‍ തോക്കു ചൂണ്ടി ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത് രാജ്യത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നിരുന്നു.

വീഡിയോ കടപ്പാട്: എൻഡിടിവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook