ഇന്ത്യയുടെ 74ാമത് സ്വതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറമണിഞ്ഞ് ദുബായിലെ ബുർജ് ഖലീഫ. ഓഗസ്റ്റ് 15 രാത്രിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയപതാകയുടെ നിറമണിഞ്ഞത്.

കെട്ടിടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

“ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബുർജ് ഖലീഫ പ്രകാശം തെളിയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ത്രിവർണ്ണത എപ്പോഴും അഭിവൃദ്ധിയിലേക്ക് നയിക്കട്ടെ,” എന്ന സന്ദേശവും വീഡിയോക്കൊപ്പം ബുർജ് ഖലീഫ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

Read More From IE Malayalam:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook