തന്റെ ആരാധകരെ ഒരിക്കല്‍കൂടി അത്ഭുതപ്പെടുത്തുകയാണ് മാധവന്‍, ആമസോണ്‍ വെബ് സീരീസായ ബ്രെത്തിലൂടെ. സൈക്കളോജിക്കല്‍ ത്രില്ലറാണ് ബ്രെത്ത്. തന്റെ കുഞ്ഞിനെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുന്ന ഒരു അച്ഛന്റെ കഥയാണിത്. ഡാനി മാസ്‌കരേനസ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഇന്നാണ് സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. രണ്ടു മിനിറ്റും 18 സെക്കന്‍ഡുമാണ് ഇതിന്റെ ദൈര്‍ഘ്യം. തന്റെ കുഞ്ഞുമകന്റെ ജീവന്‍ രക്ഷിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായൊരു അച്ഛനായാണ് മാധവന്‍ എത്തുന്നത്. ഡാനി എന്ന കഥാപാത്രം നിസ്സംഗനും നിരാലംബനുമായി ഒരു ബാത്ടബ്ബില്‍ കിടക്കുന്നതായാണ് തുടക്കത്തില്‍ കാണിക്കുന്നത്. പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രത്യേകിച്ച് നിയമങ്ങളൊന്നും പിന്തുടരേണ്ടെന്നാണ് പുറകില്‍ കേള്‍ക്കുന്ന ശബ്ദം പറയുന്നത്.

മയാങ്ക് ശര്‍മ്മയാണ് ബ്രെത്തിന്റെ തിരക്കഥയും സംവിധാനവും. ബ്രെത്തിനു വേണ്ടി തിരക്കഥയൊരുക്കിയത് തീര്‍ത്തും ആനന്ദകരമായൊരു അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പൊരിക്കലും കാണാത്ത ഒരു മാധവനെ ആയിരിക്കും ആരാധകര്‍ ബ്രെത്തില്‍ കാണുകയെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ