പ്രേക്ഷകരെ ഞെട്ടിപ്പിക്കാൻ ഒരു പടം കൂടി വരുന്നു. ബ്ളാക്ക് പാന്തർ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംക്ഷയും വർധിപ്പിക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. രണ്ട് മിനിറ്റിൽ താഴെ ദൈർഘ്യമുളളതാണ് ട്രെയിലർ. മാർവെൽ സ്റ്റുഡിയോസാണ് ബ്ളാക്ക് പാന്തർ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

ആക്ഷൻ രംഗങ്ങൾ നിറഞ്ഞ് നിൽക്കുന്നതാണ് ട്രെയിലർ. സിനിമയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. ബ്ളാക്ക് പാന്തറെയും ട്രെയിലറിൽ കാണാം. ചാഡ്‌വിക്ക് ബോസ്‌മാനാണ് ചിത്രത്തിൽ ബ്ളാക്ക് പാന്തറിന്റെ വേഷം ചെയ്യുന്നത്.

റയാൻ കൂഗ്ളറാണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി 16 നാണ് ബ്ളാക്ക് പാന്തർ തിയേറ്ററിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ