അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഗി​ർ വ​ന്യ​മൃ​ഗ സ​ങ്കേ​ത​ത്തി​ൽ യു​വാ​ക്ക​ൾ സിം​ഹ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ നാ​ലു​പേ​ർ സിം​ഹ​ങ്ങ​ളെ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ദേശീയ മാധ്യമങ്ങൾ പു​റ​ത്തു​വി​ട്ട​ത്.

ഒ​രു പെ​ണ്‍​സിം​ഹ​വും ഒ​രു ആ​ണ്‍​സിം​ഹ​വു​മാ​ണ് വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​ത്. ഗു​ജ​റാ​ത്തി ഭാ​ഷ​യി​ൽ യു​വാ​ക്ക​ൾ സം​സാ​രി​ക്കു​ന്ന​തും 34 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വിഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

സൗ​രാ​ഷ്ട്ര മേ​ഖ​ല​യി​ലെ അം​റേ​ലി ജി​ല്ല​യി​ൽ​നി​ന്നു​ള്ള വിഡി​യോ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വിഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ ഗു​ജ​റാ​ത്ത് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ജൂ​ണി​ൽ ഒ​രു സിം​ഹ​ക്കു​ട്ടി​യെ കു​റ​ച്ചു​പേ​ർ കാ​റി​ൽ പി​ന്തു​ട​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ