ബിജു മേനോൻ- സണ്ണി വെയ്ൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റോസാപ്പൂവിന്റെ ആദ്യ ടീസറെത്തി. ഫെയ്സ്ബുക്കിലൂടെയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ റിലീസ് ചെയ്തത്.

വിനു ജോസഫ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഷിബു തമീൻസാണ് നിർമ്മിക്കുന്നത്. പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ നിർമ്മാതാവാണ് ഷിബു തമീൻസ്. ദുൽഖർ സൽമാൻ നായകനായ എബിസിഡിക്ക് ശേഷം ഷിബു തമീൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം. സൗബിൻ ഷാഹിർ, നീരജ്, സലിം കുമാർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ലൈലയെന്ന കഥാപാത്രമായി എത്തുന്നത് തെന്നിന്ത്യൻ താരം അഞ്ജലിയാണ്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും തമിഴിൽ നിന്നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ