ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘പടയോട്ട’ത്തിന്റെ ആദ്യ ഗാനമെത്തി. മേലെ മേലെ നീലാകാശം എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജയിംസ് തകരയാണ്. ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കിയിരിക്കുന്നു. തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ചെങ്കല്‍ രഘു എന്ന ഗുണ്ടയുടെ കഥയാണ് പടയോട്ടത്തിന്റെ ഇതിവൃത്തം. ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നിരവധി പഞ്ചുഡയലോഗുകളും ചിത്രത്തിലുണ്ട്. തിരുവനന്തപുരം ഭാഷയാണ് കഥാപാത്രങ്ങളില്‍ ഏറെയും ഉപയോഗിച്ച് കാണുന്നത്. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ബിജു മേനോനെ കൂടാതെ അനു സിത്താര, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബേസില്‍, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook