ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകന്‍ പ്രമോദ് മോഹന്‍ ഒരുക്കുന്ന ‘ഒരായിരം കിനാക്കളാല്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റാണ്.

ചിത്രത്തില്‍ യുകെയില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളിയായ ശ്രീറാം എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ നായികയായി എത്തുന്നത് സാക്ഷി അഗര്‍വാളാണ്. റോസാപ്പൂ എന്ന ചിത്രത്തിനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രമായിരിക്കും ഇത്.

സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, റോഷന്‍ എന്നിവരാണ് ഒരായിരം കിനാക്കളിലെ മറ്റ് അഭിനേതാക്കള്‍. കുഞ്ഞുണ്ണി എസ്.കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം മന്‍സൂര്‍ മുത്തൂട്ടിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ