ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി സുരേഷ് ദിവകാരന്‍ സംവിധാനം ചെയ്യുന്ന ‘ആനക്കള്ളന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറാകുമെന്നും ചിരിച്ച് മണ്ണുകപ്പുമെന്നുമാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ജീവിത സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാകേണ്ടി വന്ന ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രമായ ലേലത്തിലെ ജനപ്രിയ ഡയലോഗായ ‘ഈപ്പച്ചന്‍ പള്ളിക്കൂടത്തീ പോയിട്ടില്ല’ എന്ന് ട്രെയിലറിന്റെ ഒരു ഭാഗത്ത് ബിജു മേനോന്‍ പറയുന്നത് കേള്‍ക്കാം.

അനുശ്രീ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ഇവരെ കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. പൂജ റിലീസായി ‘ആനക്കള്ളന്‍’ തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ