നദിയിൽ ചൂണ്ടയിടാൻ എത്തിയതാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ഇവരുടെ നാടോ, പേരോ വ്യക്തമല്ല, പക്ഷെ മലയാളികളായ ചെറുപ്പക്കാർക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്നൊരു മലങ്കോളാണ്. ആരെയും ഞെട്ടിപ്പിക്കുന്നൊരു സമ്മാനം. 10 അടിയോളം നീളമുള്ള ഒരു മനഞ്ഞിലാണ് ചെറുപ്പക്കാരുടെ ചൂണ്ടയിൽ കുടുങ്ങിയത്. രാജവെമ്പാലയോട് സാദൃശ്യമുള്ള മനഞ്ഞിലിനെ പിടിച്ചത് ചെറുപ്പക്കാർ ആഘോഷിക്കുകയും ചെയ്തു. ഡിസ്കവറി ചാനലിന്റെ ശൈലി ഹാസ്യാത്മകമായി അവതരിപ്പിച്ച ചെറുപ്പക്കാർ കൂറ്റൻ മത്സ്യത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ