തമിഴിൽ സൂപ്പർ ഹിറ്റായ ’96’ സിനിമയുടെ കന്നഡ റീമേക്കാണ് ’99’. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ’96’ ലെ ഹിറ്റ് ഗാനം ‘കാതലേ കാതലേ’ എന്ന ഗാനത്തിന്റെ മറു പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്ന ‘അഗെയ്തേ അഗെയ്തേ’.

തമിഴിൽ റാം ആയി വിജയ് സേതുപതിയും ജാനുവായി തൃഷയുമാണ് അഭിനയിച്ചത്. കന്നഡയിൽ റാം ആയി ഗണേശും ജാനുവായി ഭാവനയും വേഷമിടുന്നു. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Read: ജാനുവായി ഭാവന, ചിത്രങ്ങൾ കാണാം

പ്രീതം ഒരു അവസരവുമായി വന്നപ്പോഴേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേശുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേശും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,” എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ ചിത്രത്തിനെ കുറിച്ച് ഭാവന പറഞ്ഞത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook