സൽമാൻ ഖാൻ നായകനാവുന്ന സംവിധായകൻ അലി അബ്ബാസ് സഫറിന്റെ ‘ഭാരത്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ‘ടൈഗർ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫർ- സൽമാൻ ഖാൻ- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഭാരതി’നുണ്ട്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭാരത്’. ‘സുല്‍ത്താന്‍’, ‘ടൈഗര്‍ സിന്ദാ ഹെ’ എന്നിവയായിരുന്നു മുൻപ് ഈ കൂട്ടുക്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾ. നേരത്തെ പ്രിയങ്ക ചോപ്രയെ ആയിരുന്നു ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ നിക്ക് ജോൺസുമായുള്ള വിവാഹനിശ്ചയത്തെ തുടർന്ന് പ്രിയങ്ക ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.

2014 ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ സിനിമയായ ‘ഓഡ് റ്റു മൈ ഫാദർ’ എന്ന ചിത്രത്തിന്റെ പരിഭാഷയാണ് ‘ഭാരത്’ എന്നും റിപ്പോർട്ടുകൾ ഉണ്ട്. 1947ലെ ഇന്ത്യ വിഭജകാലത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതതെന്നും​ ഒപ്പും വിഭജനാനന്തര ഇന്ത്യയുടെ 70 വര്‍ഷം കാലയളവിലുള്ള സംഭവങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ടെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ട്. ഒരു മനുഷ്യന്റെയും ജനതയുടെയും ഒരുമിച്ചുള്ള യാത്ര, എന്നാണ് ചിത്രത്തെ സംവിധായകൻ അലി അബ്ബാസ് സഫർ വിശേഷിപ്പിക്കുന്നത്.

Read more: സൽമാനും കത്രീനയും വാഗ അതിർത്തിയിൽ; ‘ഭാരതി’ന്റെ ഫസ്റ്റ് ലുക്ക്

മുംബൈ, ഡൽഹി, അബുദാബി, സ്പെയിൻ, മാൾട്ട എന്നിവിടങ്ങളിലാണ് ‘ഭാരത്’ ചിത്രീകരിക്കുന്നത്. ദിശ പടാനി, സുനിൽ ഗ്രോവർ, ജാക്കി ഷ്‌റോഫ്, താബു, മാനവ് വിജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. 2019 ൽ ഈദിനോട് അടുപ്പിച്ചാവും ചിത്രം റിലീസിനെത്തുക. അതുൽ അഗ്നിഹോത്രിയുടെ റീൽ ലൈഫ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡും ഭൂഷൺ കുമാറിന്റെ ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook