ഭാമ നായികയാവുന്ന കന്നഡ ചിത്രം രാഗയുടെ ട്രെയിലർ പുറത്തിറങ്ങി. അന്ധയായ പെൺകുട്ടിയായാണ് ഭാമ ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രശസ്‌ത കന്നട സംവിധായകൻ പി.സി.ശേഖറാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ശേഖറിനൊപ്പം ഭാമ അഭിനയിക്കുന്ന രണ്ടാം ചിത്രമാണിത്.

രണ്ട് അന്ധരുടെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ മനോഹരമായ ഫ്രെയിമുകൾക്ക് എസ്.വൈദിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മിത്ര എന്റർടെയിനേഴ്‌സ് സിനി ക്രിയേഷന്റെ ബാനറിൽ മിത്രയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ