ഇന്ത്യൻ സിനിമയിൽ വിസ്മയം തീർത്ത ചിത്രമാണ് ബാഹുബലി. ബ്രാഹ്മാണ്ട ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത മാസം പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കോടികണക്കിന് പേരാണ് കണ്ടത്. എന്നാൽ മലയാളികൾ ഒരുക്കിയ ബാഹുബലിയുടെ ട്രെയിലറാണ് ഇന്ന് നവമാധ്യമങ്ങളിലെ ചർച്ച വിഷയം. ബാഹുബലിയായി മലയാളികൾ കണ്ടെത്തിയത് യോദ്ധ എന്ന ചിത്രത്തിലെ നമ്മുടെ പ്രിയങ്കരനായ അപ്പുക്കുട്ടനാണ്. ഹാസ്യ താരം ജഗതി അവിസ്മരണീയമാക്കിയ ഈ കഥാപാത്രമാണ് ബാഹുബലിയായി എത്തുന്നത്.

യോദ്ധ സിനിമയിലെ രംഗങ്ങളാണ് ട്രെയിലറിനായി ഉപയോഗിച്ചിരിക്കുന്നത്. ഹാസ്യ സാമ്രാട്ടിന്റെ ഈ തകർപ്പൻ രംഗങ്ങൾ കോർത്തിണക്കിയത് ബീയിങ്ങ് മലയാളി എന്ന യുട്യൂബ് പേജാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ