ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയ്ക്ക് ഒരു പ്രത്യേക ഇടം സമ്മാനിച്ച ചിത്രമാണ് ബാഹുബലി. ദക്ഷിണേന്ത്യയിലെ മാഹീഷ്‌മതി സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ രാജമൗലി ചിത്രം ഇന്ത്യൻ ബോക്സോഫീസിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിൽ ഒന്നാണ്. എന്നാൽ ഈ ചിത്രം പൂഴി മണലിൽ അവതരിപ്പിക്കുകയാണ് ഒരു കലാകാരൻ. സാൻഡ് ഡ്രോയിങ്ങിൽ പ്രശസ്തനായ നിതീഷ് ഭാരതിയാണ് മണൽ തരികളിൽ ബാഹുബലി ചിത്രം വരച്ചു കാട്ടുന്നത്. ബാഹുബലി ചിത്രത്തിന്റെ തുടക്കം ക്ലൈമാക്സ് വരെ അതി ഗംഭീരമായാണ് നിതീഷ് ഭാരതി അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ