വരുൺ ധവാനും ആലിയ ഭട്ടും പ്രധാന താരങ്ങളായെത്തുന്ന ഹിന്ദി ചിത്രം ബദ്രിനാഥ് കി ദുൽഹനിയാ ട്രെയിലർ പുറത്തിറങ്ങി. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയയുടെയും വരുണിന്റെയും നൃത്തവും പാട്ടും അഭിനയവും ട്രെയിലർ കളർഫുൾ ആക്കുന്നു. മാർച്ച് 10നാണ് ചിത്രം തിയറ്ററുകളിലെത്തുക.

2014ൽ പുറത്തിറങ്ങിയ ഹംപ്‌ടി ശർമാ കി ദുൽഹനിയ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ശശാങ്ക് ഖൈതാനോടൊപ്പം ആലിയ ഒന്നിക്കുന്ന ചിത്രമാണ് ബദ്രിനാഥ് കി ദുഷഹനിയാ. കരൺ ജോഹറാണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ