ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ‘ബദ്‌ല’യുടെ ട്രെയിലറെത്തി. സംവിധായകൻ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘ബദ്‌ല’ ഒരു ത്രില്ലർ ചിത്രമാണ്. അമിതാഭ് ബച്ചനും താപ്സി പാന്നുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ്. മാർച്ച് എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

“എപ്പോഴും പ്രതികാരം ചെയ്യുന്നത് ശരിയല്ല, പക്ഷേ​ എപ്പോഴും മാപ്പു കൊടുക്കുന്നതും ശരിയല്ല,” എന്ന അമിതാഭ് ബച്ചന്റെ വോയിസ് ഓവറോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. അമിതാഭ് ബച്ചൻ ഒരു വക്കീലായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു കൊലപാതകകുറ്റം ചാർത്തപ്പെട്ട ഒരു പെൺകുട്ടിയുടെ വേഷമാണ് തപ്സിക്ക്. താൻ നിരപരാധിയാണെന്ന് തെളിയിക്കാനായി അമിതാഭ് ബച്ചന്റെ വക്കീൽ കഥാപാത്രത്തിന്റെ സഹായം തേടുകയാണ് തപ്സിയുടെ കഥാപാത്രം. കൗതുകമുണർത്തുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഒറിയോൾ പൗലോയുടെ ഒരു കഥയിൽ നിന്നും പ്രചോദനമുൾകൊണ്ട് നിർമ്മിക്കപ്പെട്ട ചിത്രമാണ് ‘ബദ്‌ല’.


Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook