ആയുഷ് മാന്‍ ഖുറാന നായകനായെത്തുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ശുഭ് മംഗൾ സാവ്ധാൻ, അന്ധാദുൻ, ബദായിഹോ എന്നിവയുടെ ഹാട്രിക് വിജയങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ആയുഷ്മാൻ ചിത്രമാണ് ആർട്ടിക്കിൾ 15.

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 15-ൽ പറയുന്ന ജാതി, മതം, വർഗ്ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരിൽ വേർതിരിച്ച് കാണാതിരിക്കാനുള്ള അവകാശം, മൗലിക സ്വാതന്ത്ര്യങ്ങൾ തുടങ്ങിയവ പരാമർശിച്ചുകൊണ്ടാണ് ടീസറിന്റെ തുടക്കം.

ആയുഷ്മാൻ ഖുറാന ആദ്യമായി കാക്കിയണിയുന്ന ചിത്രം കൂടിയാണ് ആർട്ടിക്കിൾ 15. ലുക്കിലും വലിയ മാറ്റം ചിത്രത്തിൽ കാണാം. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഈ ചിത്രത്തെകാത്തിരിക്കുന്നത്.

മുൽക് എന്ന ചിത്രത്തിന്റെ സംവിധായകൻ അനുഭവ് സിൻഹയാണ് ആർട്ടിക്കിൾ 15 സംവിധാനം ചെയ്യുന്നത് എന്നതും പ്രതീക്ഷ ഉയർത്തുന്ന വസ്തുതയാണ്.

ഇഷ തല്‍വാര്‍, മനോജ് പഹ്വാ, സയാനി ഗുപ്ത, കുമുദ് മിശ്ര, മോഹ്ദ് സീശന്‍ അയ്യുബ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂണ്‍ 28ന് തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook