കഥാപാത്രങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന നടനാണ് ആയുഷ്മാൻ ഖുറാന. തന്റെ പുതിയ ചിത്രമായ ‘ബാല’യിലും ആയുഷ്മാൻ ഖുറാന ഇതാവർത്തിച്ചു. കഷണ്ടി മൂലം ബുദ്ധിമുട്ടുന്ന യുവാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തുന്നത്. ജീവിതത്തിൽ കഷണ്ടി മൂലം ഒരാൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്.

യാമി ഗൗതമാണ് ചിത്രത്തിലെ നായിക. ഭൂമി പട്നേക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമർ കൗശിക്കാണ് സംവിധായകൻ. നവംബർ 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

‘അന്ധാദുനി’ലെ അഭിനയത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്കാരം നേടിയ ആയുഷ്മാൻ ഖുറാനയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ആർട്ടിക്കിൾ 15’, ‘ഡ്രീം ഗേൾ’ തുടങ്ങിയ സിനിമകളൊക്കെ ബോക്സോഫിസിൽ ഹിറ്റായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook