പൊതു സ്ഥലങ്ങളിൽ വെച്ചു കൈക്കുഞ്ഞ് വിശന്ന് കരഞ്ഞാലും പാല് നൽകാൻ മടിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം അമ്മമാരും. ചുറ്റിനുമുള്ള തുറിച്ചു നോട്ടവും ഒളിഞ്ഞു നോട്ടവും ക്യാമറ കണ്ണുകളേയും ഭയന്നാണ് പലപ്പോഴും പലരും ഇതിനു തയ്യാറാകാത്തത് എന്നതാണ് വസ്തുത. എന്നാൽ ഇവിടെ ഈ അമ്മ തികച്ചും വേറിട്ട മാതൃക സൃഷ്ടിക്കുകയാണ്.

തുറിച്ച് നോട്ടക്കാരെയും ക്യാമറക്കണ്ണുകളെയും ഈ അമ്മ പേടിച്ചില്ല, തന്റെ കുഞ്ഞും അവന്റെ വിശപ്പും മാത്രമായിരുന്നു അവള്‍ക്ക് പ്രധാനം. ആരെയും കൂസാതെ അവള്‍ തന്റെ കുഞ്ഞിന് പാല്‍ പകര്‍ന്നു നല്‍കുകയായിരുന്നു. സാധാരണക്കാരിയല്ല ആ അമ്മ. ഒരു ജനപ്രതിനിധി ആയിരുന്നു. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ വാത്സല്യത്തോടെ കുഞ്ഞിന് മുലയൂട്ടുന്ന ആ അമ്മയെ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ബഹുമാനം തോന്നും.

ക്യൂന്‍സ് ലന്റില്‍ നിന്നുള്ള എംപിയായ ലാരിസ വാട്ടേഴ്സ് ആണ് പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തിനിടെ മൂന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞ് ആലിയ ജോയ്ക്ക് മുലയൂട്ടിയത്. ചരിത്രം കുറിച്ച മുഹൂര്‍ത്തമെന്നാണ് ലാരിസയുടെ ഈ പ്രവൃത്തിയെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ