അവരുടെ രാവുകൾ എന്ന ആസിഫലിയുടെ ഏറ്റവും പുതിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്രെ ആദ്യ ടീസർ പുറത്തുവിട്ടു.
ആസിഫലി തന്റെ ഫെയിസ് ബുക്ക് പേജിലാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്.

ഷാനിൽ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.അജയ് എന്റർടെന്റ്മെന്റിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം അജയ് കൃഷ്ണനാണ് നിർമ്മിച്ചിരിക്കുന്നത്.
സിനിമയിൽ നടനാകാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രത്തിൽ മുകേഷ്, നെടുമുടി വേണു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ