ആസിഫ് അലി നായകാനായെത്തുന്ന അവരുടെ രാവുകൾ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. അവരുടെ രാവുകളാണ് നമ്മുടെ പകലുകൾ എന്ന് പറഞ്ഞാണ് പുതിയ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഷാനിൽ മുഹമ്മദാണ് ചിത്രത്തിന്റെ സംവിധായകൻ.

ഒരു കഥ തേടിയുളള യാത്ര അഥവാ ഒരു കടങ്കഥയുടെ ഉത്തരം തേടിയുളള യാത്രയാണിതെന്ന് പറഞ്ഞാണ് ടീസർ തുടങ്ങുന്നത്.

ചിത്രത്തിന്റെ ആദ്യ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ആസിഫ് അലി, ഉണ്ണിമുകുന്ദ്ൻ, വിനയ് ഫോർട്ട്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഹണി റോസ്, മിലാനി പൗർണമി, അജു വർഗീസ് എന്നിവരും ചിത്രത്തിലുണ്ട്. ശങ്കർ ശർമ്മയാണ് അവരുടെ രാവുകളിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അജയ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ അജയ് കൃഷ്‌ണനാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ