ആസിഫ് അലിയുടെ അനിയന്‍ അസ്കര്‍ അലി നായകനാകുന്നു ഹണിബി 2.5 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ഷൈജു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മ്മിച്ച്, ലാല്‍ ജൂനിയര്‍ തിരക്കഥ രചിച്ച്, സംവിധാനം ചെയ്ത ഹണിബി ടൂവിന്റെ ലൊക്കേഷനെ പൂര്‍ണ്ണമായി പശ്ചാത്തലമാക്കിയാണ് ഹണിബി 2.5 ചിത്രീകരിച്ചത്.മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിജിമോളാണ് നായിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ