ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന തൃശ്ശിവപേരൂർ ക്ലിപ്തം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. രണ്ടു മിനിറ്റ് ദൈർഘ്യമുളള ട്രെയിലർ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

നവാഗതനായ രതീഷ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ചെമ്പൻ വിനോദ്, ബാബുരാജ്, ടിനി ടോം, ഇർഷാദ്, ശ്രീജിത് രവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പി.എസ്.റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് ചിത്രത്തിന്റെ നിർമാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ