ആസിഫ് അലിയുടെ പുതിയ ചിത്രം കക്ഷി: അമ്മിണിപിളളയുടെ ട്രെയിലർ പുറത്തിറങ്ങി. വക്കീൽ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിൽ എത്തുന്നത്. ദിൻജിത്ത് അയ്യത്താൻ ആദ്യമായി സംവിധായകനാവുന്ന ചിത്രം കൂടിയാണിത്. പ്രദീപൻ മഞ്ഞോടി എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തലശേരി പശ്ചാത്തലത്തിലാണ് ചിത്രത്തിലെ കഥ നടക്കുന്നത്.

അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, ബേസിൽ ജോസഫ്, അഹമ്മദ് സിദ്ദിഖ്, നിർമ്മൽ പാലാഴി, സുധീഷ്, ഹരീഷ് കണാരൻ, മാമുക്കോയ, സരസ ബാലുശേരി, ശ്രീകാന്ത് മുരളി, സുധി പറവൂർ, ഉണ്ണിരാജ, സരയു മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവന്റേതാണ്. സാറ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദും മനു മഞ്ജിത്തും ആണ് ഗാനരചന. അരുൺ മുരളീധരനും സാമുവേൽ അബിയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് ആണ്. പ്രോജക്ട് ഡിസൈനർ- ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത് കരുണാകരൻ, കോസ്റ്റ്യൂംസ്- കുമാർ അഹമ്മദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, ആർട്ട്- ത്യാഗു തവനൂർ, ചീഫ് അസോസിയേറ്റ്- ഹരീഷ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, ഡിസൈൻ, രഞ്ജു രാജ് മാത്യു, ടൈറ്റിൽ ഗ്രാഫിക്സ്- ശരത് വിനു,

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook