എടിഎം കവർച്ചയുടെ വളരെ വ്യത്യസ്തമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. എടിഎമ്മിൽനിന്നും എങ്ങനെ എളുപ്പം പണം കവരാൻ എന്നു ചിന്തിച്ച കവർച്ചാ സംഘം കണ്ടെത്തിയ വഴി എടിഎം മെഷീൻ മുഴുവനോടെ അടിച്ചുമാറ്റുകയെന്നതായിരുന്നു. യുഎസിലെ അർകാൻസാസിലാണ് എടിഎം മെഷീൻ മുഴുവനോടെ കവർന്നത്.

ഫോർക്ലിപ്റ്റ് ട്രക്ക് ഉപയോഗിച്ച് എടിഎം മെഷീൻ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ കോൺവെ പൊലീസാണ് പുറത്തുവിട്ടത്. വെളിപ്പെടുത്താനാകാത്ത അത്രയും തുക മെഷീനിൽ ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം, കവർച്ചാസംഘം കൺസ്ട്രക്ഷൻ മേഖലയിലുളളവരെന്നാണ് പൊലീസ് സംശയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ