അർജുൻ കപൂറും പരിനീതി ചോപ്രയും മുഖ്യവേഷത്തിലെത്തുന്ന നമസ്തേ ഇംഗ്ലണ്ടിന്റെ പുതിയ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. താൻ പ്രണയിക്കുന്ന പെൺകുട്ടിയെ തേടി യുവാവ് ഇംഗ്ലണ്ടിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇഷ്‌ക്‌സാദേ ചിത്രത്തിനുശേഷം അർജുനും പരിനീതിയും ഒന്നിക്കുന്ന ചിത്രമാണ് നമസ്തേ ഇംഗ്ലണ്ട്. കത്രീന കെയ്ഫും അക്ഷയ് കുമാറും ജോഡികളായെത്തിയ നമസ്തേ ലണ്ടൻ സിനിമയുടെ രണ്ടാം ഭാഗമാണിത്. വിപുൽ അമൃത്‌ലാൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒക്ടോബർ 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ