ബോളിവുഡിൽനിന്നും വീണ്ടുമൊരു ഇതിഹാസ ചിത്രമെത്തുന്നു. അർജുൻ കപൂർ, സഞ്ജയ് ദത്ത്, ക്രിതി സനൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തുന്ന പാനിപ്പത് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അശുതോഷ് ഗോവ്റികറാണ് ചിത്രത്തിന്റെ സംവിധായകൻ. ലഗാൻ, ജോദ അക്ബർ, സ്വദേശ്, മോഹൻജൊദാരോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. മൂന്നാം പാനിപ്പത് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2019 ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

ലോകത്ത് നടന്ന ഏറ്റവും ദൈർഘ്യമേറിയ യുദ്ധങ്ങളിലൊണ് പാനിപ്പത്. ഒരു ദിവസം ഏറ്റവും അധികം പേർ കൊല്ലപ്പെട്ട യുദ്ധമാണ് പാനിപ്പത്. സദാശിവ് റാവു ഭാവുയായാണ് അർജുന്‍ കപൂർ എത്തുന്നത്. അഫ്ഗാന്‍ ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ അബ്ദാലിയായി സഞ്ജയ് ദത്തും എത്തുന്നു. പദ്മിനി കോലാപുരെ, സീനത്ത് അമാൻ, മോഹ്‌നിഷ് ബഹൽ, മിർ സർവർ, മിലിന്ദ് ഗുനാജി, നവാബ് ഷാ, കുനാൽ കപൂർ, മന്ത്ര എന്നിവരും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook