‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ ചിത്രത്തിലെ ലയണൽ മെസിയെക്കുറിച്ചുളള ഗാനം പുറത്തുവന്നു. കേരളത്തിലെ അർജന്റീന ഫാൻസിനു വേണ്ടിയുളളതാണ് ഗാനം. ലയണൽ മെസിയുടെ ഗോൾ വേട്ടയുടെ നിമിഷങ്ങൾ കോർത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഈ ഗാനം.

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു. മാർച്ച് 22ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിച്ചിട്ടുള്ളത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook