എ.ആർ.റഹ്മാൻ സംഗീതം നൽകിയ മാർവൽ ഇന്ത്യ ആന്തം പുറത്തുവിട്ടു. മാർവൽ ഇന്ത്യൻ ആരാധകർക്കു വേണ്ടിയുളളതാണ് ഗാനം. അവഞ്ചേഴ്സ് എൻഡ്ഗെയിം സിനിമയ്ക്കു മുൻപായാണ് ആൽബം പുറത്തിറക്കിയത്. അടുത്തിടെ മാർവൽ സ്റ്റുഡിയോസുമായി റഹ്മാൻ കൈകോർത്തിരുന്നു. മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ ഹിറ്റായ സിനിമാ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്. റഹ്മാനാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. തെലുങ്ക്, തമിഴ് പതിപ്പുകൾ പിന്നീട് പുറത്തിറങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook