ബാഹുബലിയുടെ വമ്പന്‍ വിജയത്തിനു ശേഷം അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ത്രില്ലര്‍ സിനിമ ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി. മൂന്നു മിനിറ്റ് 27 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ചടുലമായ നൃത്തച്ചുവടുകളുമായാണ് അനുഷ്‌ക പ്രത്യക്ഷപ്പെടുന്നത്.

ഉണ്ണി മുകുന്ദന്‍, ജയറാം, ആശ ശരത് എന്നിവരും ട്രെയിലറിലുണ്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോഖ് ആണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് പ്രേഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. കൂടാതെ ടീസറും ട്രെയിലറും ഇന്റര്‍നെറ്റില്‍ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഒരു ഹൊറര്‍ ചിത്രം എന്നതിലുപരി പ്രേഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് ചേരുവകള്‍ ചിത്രത്തിലുണ്ട്. ബാഹുബലി, അരുന്ധതി എന്നീ ചിത്രങ്ങളിലും ഇത്തരം മാസ് ലുക്കില്‍ നമ്മള്‍ അനുഷ്‌കയെ കണ്ടിട്ടുണ്ട്. ഒരിക്കല്‍കൂടി പ്രേക്ഷകരെ ഞെട്ടിക്കാനെത്തുകയാണ് താരം. ഈ മാസം 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ