ബാഹുബലിയുടെ വമ്പന്‍ വിജയത്തിനു ശേഷം അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ത്രില്ലര്‍ സിനിമ ബാഗമതിയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റ് 51 സെക്കന്റ് ദൈർഘ്യമുളള ട്രെയിലർ അതിശയിപ്പിക്കുന്നതാണ്. അനുഷ്കയുടെ വ്യത്യസ്ത ഭാവങ്ങളാണ് ട്രെയിലറിലെ സവിശേഷത. ഉണ്ണി മുകുന്ദൻ, ജയറാം, ആശ ശരത് എന്നിവരും ട്രെയിലറിലുണ്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോഖ് ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ