അനുഷ്ക ശർമ്മ നായികയാവുന്ന ഹൊറർ സിനിമ ‘പരി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഒന്നര മിനിറ്റിലധികം ദൈർഘ്യമുളള വീഡിയോയിൽ പ്രേക്ഷകരെ പേടിപ്പെടുത്തുന്ന നിരവധി രംഗങ്ങളുണ്ട്.

പ്രോസിത് റോയിയാണ് പാരിയുടെ സംവിധായകൻ. ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. അനുഷ്കയുടെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം. മാർച്ച് രണ്ടിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

വിരാട് കോഹ്‌ലിയുമായുളള വിവാഹശേഷം പുറത്തിറങ്ങുന്ന അനുഷ്കയുടെ ആദ്യ സിനിമയാണ് ‘പരി’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ