റമദാനോടനുബന്ധിച്ചു കുവൈത്തിലെ മൊബൈൽ കമ്പനിയായ സൈൻ പുറത്തിറക്കിയ സംഗീത വീഡിയോ വൈറലാകുന്നു. സ്നേഹത്തിലൂടെ ദൈവത്തിലേക്കടുക്കൂ, തീവ്രവാദത്തിലൂടെയല്ല എന്നതാണ് തരംഗമായ പരസ്യചിത്രത്തിന്റെ ഉള്ളടക്കം.

ഒരു കുട്ടിയുടെ വാക്കുകൾ പിന്നണിയിൽ കേൾപിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ‘ദൈവത്തോട് ഞാൻ സാക്ഷി പറയും, നിങ്ങൾ ഞങ്ങളെ കൊന്നു ശ്മാശാനങ്ങൾ നിറച്ചതും, ഞങ്ങളുടെ സ്‌കൂളുകൾ ആരുമില്ലാതെ കാലിയാക്കിയതും എല്ലാം…’ ചാവേറാക്രമണത്തിന് പുറപ്പെടുന്ന ഭീകരവാദിയെ തീവ്രവാദത്തിന്‍റെ ഇരകൾ തന്നെ സ്നേഹത്തോടെ സ്വീകരിക്കുന്നതാണ് പിന്നീട് കാണിക്കുന്നത്. വെറുപ്പിനെ സ്നേഹഗീതം കൊണ്ട് കീഴ്പ്പെടുത്തും എന്ന അടിക്കുറിപ്പോടെ വീഡിയോ അവസാനിക്കുന്നു.

യുഎഇ പോപ്പ് ഗായകൻ ഹുസ്സൈൻ അൽ ജാസിമി പാടിയഭിനയിച്ച മൂന്നു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. അപ്‌ലോഡ് ചെയ്തു മണിക്കൂറുകൾക്കകം 20 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ വീഡിയോ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook