വിജയ് മേനോൻ മുഖ്യ കഥാപാത്രമായി എത്തിയ ‘ആന്റഗോണിസ്റ്റ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമായ അവതരണത്തിലൂടെയും ത്രില്ലർ അനുഭവത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടുന്നു. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന് കിട്ടുന്ന ഒരു കേസിന്റെ ഇൻവെസ്റ്റിഗേഷനാണ് ഈ സൈക്കോ-ത്രില്ലറിന്റെ സാരം. സാധിക വേണുഗോപാൽ, അനൂപ് നീലകണ്ഠൻ, ശ്രീജ ദാസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം തിയേറ്ററിൽ കാണുന്ന ഫിലിമിന്റെ പ്രതീതി നൽകുന്നു. അഭിലാഷ് ആർ നായരാണ് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ജിക്കു ജേക്കബ് പീറ്ററും കളറിങ്ങും ചിത്രസംയോജനവും അച്ചു വിജയനും നിർവഹിച്ചിരിക്കുന്നു. സെജോ ജോണിന്റേതാണ് പശ്ചാത്തലസംഗീതം. അനൂപ് നീലകണ്ഠനും ഹെന്ന മറിയം ഈപ്പനും ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചത്. മ്യൂസിക് 247നാണ് ഓൺലൈൻ റിലീസ് പാർട്ണർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ