ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ‘ദി ഗാബ്ലർ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആൻസൺ പോൾ, ജോസഫ് അന്നക്കുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറു വയസുകാരനായ കുട്ടിയുടെ അച്ഛന്റെ വേഷത്തിലാണ് ആൻസൺ പോൾ ചിത്രത്തിലെത്തുന്നത്. പുതുമുഖം ദയാന ഹമീദ് ആണ് ചിത്രത്തിലെ നായിക. സലിം കുമാർ, ഇന്നസെന്റ്, എന്നിവരും ചിത്രത്തിലുണ്ട്.

ട്രൂലൈനിന്റെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവലാണ് ചിത്രം നിർമ്മിക്കുന്നത്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന്റെ സംഗീതം. എഡിറ്റർ-ഷമീർ മുഹമ്മദ്. സൗണ്ട് ഡിസൈൻ- ഗണേശ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ-എസ്.മുരുഗൻ. മേക്കപ്പ്-റോണി വെളളത്തൂവൽ. ആർട്ട്-മനു ജഗദ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook