അനൂപ് മേനോന്‍ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിന്‍െറ തീം സോങ് റിലീസ് ചെയ്തു . ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യകത. ദശരഥ വർമ എന്നാണ് ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. ലില്ലി എന്ന ചിത്രത്തിലെ വില്ലന്‍ രാജേഷായി അഭിനയിച്ച ധനേഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. റാന്നി, കുട്ടിക്കാനം, എറണാകുളം , െബംഗളൂരു, ദുബായ് എന്നിവിടങ്ങളിലായിരുന്നു കിങ് ഫിഷിന്റെ ചിത്രീകരണം.

ദിവ്യ പിളളയാണ് കിങ് ഫിഷറിൽ അനൂപ് മേനോന്റെ നായികയായി എത്തുന്നത്. നന്ദു ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ആര്യന്‍ കൃഷ്ണ മേനോന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 2011 ൽ പുറത്തിറങ്ങിയ വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്ളിനു ശേഷം അനൂപ് മേനോനും രതീഷ് വേഗയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook