കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെൻ. ചിത്രം കണ്ടവരാരും ബേബിമോൾ എന്ന കഥാപാത്രത്തെ മറക്കില്ല. ഈ സിനിമയിൽ ബേബിമോളുടെ വളരെ പ്രശസ്തമായൊരു ഡയലോഗാണ് ചുംബിക്കുന്ന നേരത്ത് ‘വെറവൽ'(വിറയൽ) വരുന്നു എന്നത്. തിയേറ്ററിൽ ഏറെ ചിരിയുണർത്തിയ ഒരു രംഗം കൂടിയായിരുന്നു അത്.

Read More: മുടി സ്ട്രെയിറ്റൻ ചെയ്യാന്‍ പറഞ്ഞാല്‍: അന്ന ബെന്‍ സംസാരിക്കുന്നു

എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇടയ്‌ക്കൊക്കെ തനിക്ക് ‘വെറവൽ’ വരാറുണ്ടെന്നാണ് അന്ന പറയുന്നത്. പക്ഷെ അത് പരീക്ഷാ സമയത്താണെന്ന് മാത്രം.

“എനിക്ക് ആളുകളുടെ അടുത്ത് ‘വെറവൽ’ (വിറയൽ) പരിപാടിയില്ല. എക്സാം ടൈമിൽ ഒക്കെ പണ്ട് ടെൻഷൻ ഉണ്ടായിട്ടുണ്ട്. സ്റ്റേജിലൊക്കെ കയറാൻ ഇഷ്ടമായിരുന്നു, പേടിയെക്കാൾ എപ്പോഴും എക്സൈറ്റ്മെന്റാണ് പൊതുവെ. ചെയ്തു കഴിയുമ്പോഴാണ് പൊതുവെ പേടി. ഒരു സ്റ്റേജിൽ കയറി നിർത്താതെ പ്രസംഗിച്ചൊക്കെ കഴിയുമ്പോഴാണ് ആലോചിക്കുക, ദൈവമേ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും മണ്ടത്തരം ഉണ്ടായിരുന്നോ എന്നൊക്കെ. അപ്പോഴാണ് ടെൻഷൻ,” ഇന്ത്യൻ എക്‌സ്‍പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അന്ന ബെൻ പറഞ്ഞു.

തന്റെ രണ്ടാമത്തെ ചിത്രമായ ‘ഹെലൻ’ വിജയിച്ച സന്തോഷത്തിലാണ് അന്ന. ഫ്രീസറിനകത്ത് പെട്ട ഹെലന്റെ മാത്രമല്ല, മൈനസ് മൂന്ന്, അഞ്ച് ഡിഗ്രിയിലൊക്കെ ഗിയറില്ലാതെ ഇരുന്ന തന്റെ കൂടി അതിജീവനത്തിന്റെ കഥയാണ് ഹെലൻ എന്നാണ് അന്ന ബെൻ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook