ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധായകനാകുന്ന ചിത്രമായ ‘കപ്പേള’യിലെ കടുകുമണിക്കൊരു കണ്ണുണ്ട് എന്ന ഗാനം പുറത്തിറങ്ങി. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ശോഭനയാണ് ഗാനങ്ങൾക്കായി വരികളെഴുതിയിരിക്കുന്നത്. കുറഞ്ഞസമയം കൊണ്ടു തന്നെ ആസ്വാദകരുടെ പ്രിയഗാനമായി മാറിയിരിക്കുകയാണ് കടുകുമണിപ്പാട്ട്.

റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്നബെൻ, തൻവി റാം, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഖിൽ വാഹിദ്, സുദാസ്, മുസ്തഫ എന്നിവർ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

ജിംഷി ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം. അനീസ് നാടോടിയാണ് ചിത്രത്തിനായി കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിക്സൺ പൊടുത്താസ് ആണ് സിനിമയുടെ പ്രൊഡക്‌ഷൻ കൺട്രോളറായുള്ളത്. നൗഫല്‍ അബ്ദുള്ളയാണ് സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിസാർ റഹ്മത്താണ് വസ്ത്രാലങ്കാരം, ജയകുമാർ മേക്കപ്പ് നിര്‍വ്വഹിച്ചിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook