റിയാലിറ്റി ഷോകളിലൂടെ ഏവരുടെയും പ്രിയങ്കരിയായ അമൃത സുരേഷിന്റെ ആദ്യ സംഗീത വിഡിയോ ശ്രദ്ധേയമാവുന്നു.’അണയാതെ’ എന്നാണ് വിഡിയോയുടെ പേര്. ജീവിതത്തിൽ തളർന്ന് പോവുന്ന കരഞ്ഞ് കാലം കഴിക്കുന്ന സ്ത്രീകളോട് തളരരുത് എന്ന സന്ദേശം നൽകുന്നതാണീ വിഡിയോ. എന്ത് പ്രശ്‌നങ്ങളുണ്ടായാലും അതിനെയെല്ലം അതിജീവിച്ച് പുഞ്ചിരിയോടെ ജീവിതത്തിൽ മുന്നേറു എന്ന് കൂടി പറയുന്നതാണ് ‘അണയാതെ’ .

നോവുന്ന മനസുമായി ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു സ്ത്രീയിലൂടെയാണ് വിഡിയോ മുന്നോട്ട് നിങ്ങുന്നത്. എന്നാൽ അവസാനഘട്ടത്തിൽ കരഞ്ഞും തളർന്നും അണഞ്ഞു പോവാതെ സങ്കടങ്ങളെയും പ്രശ്‌നങ്ങളെയും അതിജീവിക്കുന്ന സ്‌ത്രീയെയും കാണാം. അമൃത ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ വിഡിയോയിൽ പാടി അഭിനയിച്ചിരിക്കുന്നതും അമൃത തന്നെയാണ്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ആർ.വേണുഗോപാലും.

വിഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത് വിപിൻ ദാസാണ്. കുഗൻ എസ്. പലാനിയുടേതാണു ഛായാഗ്രഹണം. അരുൺ രാഘവ്, ലിജോ പോൾ എന്നിവർ ചേർന്നാണ് വിഡിയോയുടെ എഡിറ്റിങ്ങ് നിർവഹിച്ചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ