‘ഗുലാബോ സിതാബോ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. വളരെ വ്യത്യസ്ത ലുക്കിലാണ് അമിതാഭ് ബച്ചൻ ചിത്രത്തിലെത്തുന്നത്. ജൂൺ 12 ന് ഒടിടി ഫ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

കൈവെച്ച ചിത്രങ്ങളെല്ലാം അവിസ്മരണീയമാക്കിയ സംവിധായകന്‍ ഷൂജിത് സിര്‍ക്കാറാണ് ചിത്രം ഒരുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ‘ഒക്ടോബര്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ‘പികു’ എന്ന ചിത്രത്തിലാണ് ബച്ചനും സിര്‍ക്കാറും അവസാനമായി ഒന്നിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook