സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 സിനിമയിലെ മറ്റൊരു ഗാനം കൂടി പുറത്തുവന്നു. സിനിമയിലെ വളരെ സ്പെഷ്യലായ ഹുക്ക് അപ്പ് ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ടൈഗർ ഷറഫിന്റെയും ആലിയ ഭട്ടിന്റെയും കിടിലൻ ഡാൻസാണ് ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ തരംഗമായി മാറിയിട്ടുണ്ട്.

സ്റ്റുഡന്റ് ഓഫി ദി ഇയർ 2 വിലെ ഹുക്ക് അപ്പ് ഗാനത്തിൽ മാത്രമായിരിക്കും ആലിയ ഭട്ട് ഉളളതെന്നാണ് സൂചന. താര സതാരിയ, അനന്യ പാണ്ഡ്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് ഹുക്ക് അപ്പ് ഗാനത്തിന് സംഗീതം നൽകിയത്. നേഹ കക്കറും ശേഖർ രാവ്ജിയാനിയും ചേർന്നാണ് ഗാനം ആലപിച്ചിട്ടുളളത്.

Read: മൈക്കൽ ജാക്സനോ അതോ ഹൃത്വിക് റോഷനോ; അതിശയിപ്പിച്ച് ടൈഗർ ഷറഫ്

നേരത്തെ ചിത്രത്തിലെ ടൈഗർ ഷറഫിന്റെ കിടിലൻ ഡാൻസിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 1972 ൽ പുറത്തിറങ്ങിയ ‘ജവാനി ദിവാനി’ സിനിമയിലെ ‘യേ ജവാനി ഹേ ദിവാനി’ ഗാനത്തിന്റെ റീമേക്കായിരുന്നു ഇത്. വീഡിയോയിലെ ടൈഗർ ഷറഫിന്റെ ഡാൻസ് ഇടയ്ക്ക് മൈക്കൽ ജാക്സണിന്റെയും ഹൃത്വിക് റോഷന്റെയും ഡാൻസ് ചുവടുകൾ ഓർമ്മിപ്പിക്കുന്നതാണ്. താര സതാരിയ, അനന്യ പാണ്ഡ്യ, ആദിത്യ സിയാൽ എന്നിവരും ഗാനത്തിലുണ്ടായിരുന്നു.

പുനീത് മൽഹോത്രയാണ് സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 വിന്റെ സംവിധായകൻ. മേയ് 10 നാണ് ചിത്രം റിലീസ് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook