ബോയ്റൂട്ട്: സി​റി​യ​ൻ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്‍റെ ദുരിതങ്ങളുടെ പ്രതീകമായിരുന്നു ഒ​മ്രാ​ൻ ദ​ഖ്നി​ഷ് എന്ന ബാലന്റെ ചി​ത്രം. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നിന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ഇ​രു​ത്തി​യ ദ​ഖ്നി​ഷി​ന്‍റെ ചി​ത്രം ലോകമനസാക്ഷിയെ ഉണർത്തിയിരുന്നു. ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ദഖ്‌നിഷിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകന്‍ ഖലെദ് ഇസ്‌കെഫ്.

അലപ്പോയിലെ പുതിയ വീട്ടിൽ കഴിയുന്ന ദ​ഖ്നി​ഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇ​സ്കെ​ഫ് പുറത്തുവിട്ടത്. ദഖ്നിഷിന്‍റെ ചിത്രം ലോകമനസാക്ഷിയെ പിടിച്ചുലച്ചെങ്കിലും ചിത്രം പ്രചരിപ്പിക്കപ്പെട്ടത്തിനു പിന്നിൽ ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നതായി ബാലന്‍റെ പിതാവ് മുഹമ്മദ് ദഖ്നിഷ് കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് ബാ​ഷ​ർ അ​ൽ അ​സാ​ദി​നെ​തി​രാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​റി​യ​ൻ പ്ര​തി​പ​ക്ഷ​വും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളും ദ​ഖ്നി​ഷി​ന്‍റെ ചി​ത്ര​ങ്ങ​ൾ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​കയായി​രു​ന്നെന്നാണ് ദ​ഖ്നി​ഷി​ന്‍റെ പി​താ​വിന്റെ ആരോപണം.

അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹമൂദ് റസ്ലാനാണ് ശാന്തനായിരുന്ന് മുഖം തലോടുകയും കൈയില്‍ പുരണ്ട ചോര സീറ്റില്‍ തുടയ്ക്കുകയും ചെയ്യുന്ന ഒമ്രാന്റെ ഹൃദയഭേദകമായ കാഴ്ച പകര്‍ത്തിയത്. ഇതേ കെട്ടിടത്തില്‍നിന്ന് ഗുരുതരമായ പരിക്കുകളോടെ പുറത്തെടുത്ത ഒമ്രാന്‍ ദഖ്‌നിഷിന്‍റെ മൂത്തസഹോദരന്‍ അലി ദഖ്‌നീഷ് മരിച്ചിരുന്നു. സിറിയൻ സർക്കാർ ജനങ്ങൾക്കെതിരെ രാസായുധം വരെ പ്രയോഗിക്കുന്നുണ്ടുവെന്നും നിരവധി കുട്ടികളാണ് സർക്കാർ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നതെന്നും വാർത്തകൾ വരുന്നതിനിടെയാണ് സർക്കാർ അനുകൂല ഏജൻസി ഇപ്പോൾ ഒമ്രാന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook