കൊച്ചി: പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഏറെ വിമര്‍ശനപരമായ വകുപ്പുകളാണ് യുഎപിഎ. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് യുഎപിഎ വ്യാപകമായി ഉപയോഗിക്കപ്പെടുന്നെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് ഭീകരനിയമമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ ഉയർന്നത്. ഇതിനിടെയാണ് യുഎപിഎയ്ക്ക് ഇരയാക്കപ്പെട്ടവന്റെ ശബ്ദമായി മാറുന്ന ഗാനം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നൊസ്സ് എന്ന് പേരിട്ടിരുന്ന ഗാനം ഇതിനകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയായ നാസർ മാലിക്കാണ് ഗാനം തയ്യാറാക്കിയത്. ഭോപ്പാൽ സംഭവത്തെ ആസ്പദമാക്കി പൊലീസ് ഭാഷ്യത്തെ പരിഹസിച്ചു തയ്യാറാക്കിയ സ്‌പൂൺ സോങ് പൊളിറ്റിക്കലി വൈറൽ ആയിരുന്നു. പിന്നെയും നിരവധി മ്യൂസിക് ആൽബങ്ങൾ നാസര്‍ ചെയ്തിട്ടുണ്ട്. പാടുവാൻ ആളെ കിട്ടാത്തത് തൊട്ട് ടെക്നിക്കൽ സൈഡ് വരെ നീണ്ട ബ്ലോക്കുകൾ ഉണ്ടായിട്ടുണ്ടെന്ന് നാസര്‍ പറയുന്നു. പാട്ട് ഉണ്ടാക്കുന്ന ജോലി തൊട്ട് , പ്രൊഡക്ഷൻ നിർവ്വഹണം , ആർട്ടിസ്റ്റുകളെ തിരയൽ , ടെക്നിഷ്യന്മാരെ തിരയൽ തുടങ്ങി സംവിധാനം വരെ പോവേണ്ടി വന്നതായും നാസര്‍ കൂട്ടിച്ചേര്‍ത്തു.

നാസര്‍ മാലിക്

സുഹൃത്തുക്കളായ ഹർഷദ് ഭായ് , അഷ്കർ , റഹീസ് , മുജീബ് , സക്കീർ , സാദിഖ് എന്നിവർ അവസാന സമയം വരെയും ക്രിയേറ്റീവായും മറ്റും ഉപദേശം തരാൻ ഉണ്ടായിരുന്നു , റഹീസ് ഷൂട്ട് മൊത്തവും കൂടെ നിന്ന് ഹാർഡ് വർക്ക് ചെയ്‌തതും മറക്കാൻ കഴിയില്ല , മണിയേട്ടനും സഹായികളും കാണിച്ച അദ്ധ്വാനവും വളരെ വലുതാണെന്നും നാസര്‍ പറയുന്നു.

യുഎപിഎയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞു അഭിനയിക്കാൻ മുന്നോട്ട് വന്ന ജീവ ജനാർദ്ദനൻ അവസാന നിമിഷം ആ ഭാഗം ഭംഗിയാക്കി. നൊസ്സിൽ ഒന്നും തന്നെ ഭാവനാ സൃഷ്ടികളല്ല ഇരയാക്കപ്പെട്ടവരെ വെളിപ്പെടുത്തലുകളാണെന്നും നാസര്‍ പറഞ്ഞു.

അതോടൊപ്പം ഷൂട്ടിൽ പങ്കെടുത്ത മണിക്കൂറുകൾ ക്ഷമിച്ചു അവസാനം വരെ നിന്ന യു എ പി എ വിരുദ്ധ പോരാളികൾക്കും മറ്റുള്ളവര്‍ക്കും നന്ദി അറിയക്കുന്നതായു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ യുഎപിഎക്കെതിരെ വ്യക്തമായ സന്ദേശമായി നിലനില്‍ക്കുമെന്ന് വ്യക്തം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ