അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിഷൻ മംഗൽ ടീസർ പുറത്ത്. വിദ്യ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനൻ, ക്രിതി കുൽഹരി, ശർമൻ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബോളിവുഡിലെ നിത്യയുടെ അരങ്ങേറ്റ ചിത്രമാണിത്. ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസ് ചെയ്യുക.

ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണത്തെ കുറിച്ചുളളതാണ് ചിത്രം. ജഗൻ ശക്തി ആണ് ചിത്രത്തിന്റെ സംവിധായകൻ. കേപ് ഓഫ് ഗുഡ് ഫിലിംസ്, ഹോപ് പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook