ബ്രിട്ടൻസ് ഗോട് ടാലന്റ് ടിവി റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ അമ്പരപ്പിച്ച് പതിനാലുകാരൻ. വണ്ണമുളളവർക്കും ഡാൻസ് കളിക്കാമെന്നത് തന്റെ പ്രകടനത്തിലൂടെയാണ് ഇന്ത്യയിൽനിന്നുളള അക്ഷത് സിങ് തെളിയിച്ചത്. ‘അഗ്നീപത്’ എന്ന സിനിമയിലെ ‘ദേവ ശ്രീ ഗണേശ’ എന്നു തുടങ്ങുന്ന ഗാനത്തിന് നൃത്തച്ചുവടുകൾവച്ചാണ് അക്ഷത് തന്റെ ഡാൻസ് തുടങ്ങിയത്. ഇതിനുപിന്നാലെ ഫാസ്റ്റ് നമ്പരുകൾക്ക് അനുസരിച്ച് ചുവടുകൾ മാറ്റി.

അക്ഷതിന്റെ പ്രകടനം നാലു വിധി കർത്താക്കളും കാണികളും അതിശയത്തോടെയാണ് നോക്കിയിരുന്നത്. എന്തുകൊണ്ട് ഷോയിൽ പങ്കെടുക്കാനെത്തി എന്ന വിധികർത്താക്കളുടെ ചോദ്യത്തിന് അക്ഷതിന്റെ മറുപടി ഇതായിരുന്നു, ”ജീവിതത്തിൽ എനിക്ക് രണ്ടു ലക്ഷ്യങ്ങളാണുളളത്. എല്ലാവരെയും സന്തോഷിപ്പിക്കുക, ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല എന്നത് എല്ലാവർക്കും ബോധ്യപ്പെടുത്തുക.”

സൽമാൻ ഖാന്റെ കടുത്ത ആരാധകനായ അക്ഷത് 2014 ൽ ഇന്ത്യാസ് ഗോട് ടാലന്റ് പങ്കെടുത്താണ് പ്രശസ്തനായത്. 2017 ൽ ഓസ്ട്രേലിയൻ ഷോയായ ലിറ്റിൽ ബിഗ് ഷോട്സിലും പങ്കെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook