തല അജിത്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിവേകം ട്രെയിലർ എത്തി. രണ്ടു മിനിറ്റിലധികം ദൈർഘ്യമുളളതാണ് ട്രെയിലർ. വീരം, വേതാളം എന്നീ ചിത്രങ്ങൾക്കുശേഷം അജിത്തിനെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കുന്ന ചിത്രമാണിത്. വിദേശത്താണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

ഇന്റലിജൻസ് ഓഫിസറുടെ വേഷമാണ് ചിത്രത്തിൽ അജിത്തിന്റേത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് ചിത്രത്തിലെ വില്ലൻ. കാജൽ അഗർവാളാണ് നായിക. അക്ഷര ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ