ആനുകാലിക സംഭവങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും വാര്‍ത്തകളും രാഷ്ട്രീയവുമൊക്കെ നര്‍മമായി അവതരിപ്പിക്കുന്ന സംഘമാണ് എഐബി. ഇന്റര്‍നെറ്റിലുള്ള വരിക്കാരുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഏറെ മുന്നിലാണ് യൂട്യൂബ് ചാനലായി തുടങ്ങിയ സ്റ്റാണ്ട് അപ്പ് കൊമേഡിയന്മാരുടെ ഈ സംഘം. ചിരിയോടൊപ്പം ചിന്തിപ്പിക്കുകയും ഒരുപാട് തവണ വിമര്‍ശനങ്ങള്‍ക്കും സൈബര്‍ അക്രമങ്ങള്‍ക്കും വിധേയമായിട്ടുണ്ട് ഈ സംഘം. രാഷ്ട്രീയ കക്ഷികളുടെ അനിഷ്ടത്തിനു പാത്രമായ അനുഭവങ്ങളുമുണ്ട് എഐബിയ്ക്ക്.

2017ലെ പ്രധാന സംഭവങ്ങളും വിവാദങ്ങളും ഒക്കെ ചേര്‍ത്തുവച്ച് കൊണ്ട് ഒരു റീവൈന്‍ഡ് നടത്തുകയാണ് എഐബി ഇവിടെ. രണ്ട് ദിവസങ്ങള്‍ മുന്‍പ് ഇറങ്ങിയ വീഡിയോ ഇതിനോടകം പതിനഞ്ച് ലക്ഷത്തിന് മുകളില്‍ തവണയാണ് കണ്ടിരിക്കുന്നത്. ജിഎസ്ടിയും ലിങ്കിന്‍ പാര്‍ക്ക് എന്ന അമേരിക്കന്‍ ബാന്‍ഡിലെ ഗായന്‍ ചെസ്റ്ററിന്‍റെ മരണവും മറ്റും 2017ലെ ദുഃഖങ്ങളാകുമ്പോള്‍ വാട്സപ്പില്‍ ഡിലീറ്റ് ഓപ്ഷന്‍ വന്നതും സ്വകാര്യത മൗലികാവകാശമാക്കിയ കോടതിവിധിയും സന്തോഷങ്ങളാകുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ